Latest NewsNewsIndiaBusiness

ബിപിസിഎൽ: സ്വകാര്യവത്ക്കരണം ഉടനില്ല

ബിപിസിഎല്ലിൽ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്

ബിപിസിഎൽ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ.

റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഓഹരി വാങ്ങാൻ നിക്ഷേപകർക്ക് താൽപ്പര്യം ഇല്ലാത്തതിനാലാണ് വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ റദ്ദാക്കാൻ കാരണം. ബിപിസിഎല്ലിലെ കേന്ദ്രത്തിന്റെ വിഹിതം വിറ്റഴിക്കാൻ 2020 മാർച്ചിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2020 നവംബറിനകം മൂന്ന് അപേക്ഷകളാണ് ലഭിച്ചത്. ബിപിസിഎല്ലിൽ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഈ ഓഹരികൾ വിൽക്കുന്നതിലൂടെ 45,000- 50,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം.

Also Read: ഈ ശീലങ്ങൾ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ബിപിസിഎല്ലിന്റെ ഓഹരികൾ വാങ്ങാൻ അനിൽ അഗർവാളിന്റെ വേദാന്ത, അമേരിക്കൻ നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, ഐ സ്ക്വയേഡ് കാപ്പിറ്റൽ അഡ്വൈസേഴ്സ് എന്നിവയാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, വേദാന്ത ഒഴികെ മറ്റു രണ്ടു കമ്പനികളും പിന്നീട് പിന്മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button