Latest NewsNewsLife StyleFood & Cookery

വളരെ എളുപ്പത്തിൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വീട്ടിൽ തയ്യാറാക്കാം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. എന്നാല്‍, ഇത് വീട്ടില്‍ തയ്യാറാക്കാന്‍ ആര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. അത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

മുട്ട – 4 എണ്ണം

പഞ്ചസാര – 1 കപ്പ്

കുക്കിംഗ് ചോക്ലേറ്റ് – 1/2 കപ്പ്

വെജിറ്റബിള്‍ ഓയില്‍ – 1/2 കപ്പ്

കോഫി പൗഡര്‍ – 1 ടേബിള്‍ സ്പൂണ്‍

വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍

മൈദ – 2 കപ്പ്

ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍

ബേക്കിംഗ് സോഡ – 1/2 ടീസ്പൂണ്‍

Read Also : ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് സൂപ്പ്

തയ്യാറാക്കുന്ന വിധം

ചോക്ലേറ്റും വെജിറ്റബിള്‍ ഓയിലും കൂടെ ഡബിള്‍ ബോയില്‍ ചെയ്ത് എടുക്കുക. അതിലേക്കു കോഫി പൗഡര്‍ മിക്‌സ് ചെയ്തു വെക്കുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് അരിച്ച് വെക്കുക. മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്ത് അതിലേക്കു തണുത്ത ചോക്ലേറ്റ് മിക്‌സ് ചേര്‍ത്ത് ബീറ്റ് ചെയ്യുക.

മുട്ടയിലേക്ക് മൈദ ചേര്‍ത്ത് ഫോള്‍ഡ് ചെയ്യുക. തുടര്‍ന്ന്, കേക്ക് ഉണ്ടാക്കുന്ന പാത്രത്തില്‍ ഒഴിച്ച് വേറൊരു പാത്രത്തിലേക്ക് ഇറക്കി വെച്ച് 45 മിനിറ്റ്‌ ചെറിയ തീയില്‍ വേവിക്കുക. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് റെ‍ഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button