ബംഗളൂരു: മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുൻ കർണാടക മന്ത്രി ഈശ്വരപ്പ. സംഘർഷങ്ങൾ ഒന്നുമില്ലാതെ തന്നെ പുനർനിർമ്മാണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 36,000 ക്ഷേത്രങ്ങളാണ് മുഗളന്മാർ നശിപ്പിച്ചതെന്ന് ഈശ്വരപ്പ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ശ്രീരംഗപട്ടണത്തിൽ ഹനുമാൻ ക്ഷേത്രമുണ്ടെന്ന് മുസ്ലിങ്ങൾ സമ്മതിച്ചിരുന്നുവെന്നും പിന്നീട്, ക്ഷേത്രം അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് നിർമ്മിക്കുകയായിരുന്നുവെന്നും ഈശ്വരപ്പ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ക്ഷേത്രം അവിടെ നിന്നും മാറ്റി സ്ഥാപിച്ചതെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ഇതിന് ഉത്തരം പറയേണ്ടത് കോൺഗ്രസുകാർ ആണെന്നും ഈശ്വരപ്പ പറഞ്ഞു.
നിരവധി പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഈശ്വരപ്പ. അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾക്കൊക്കെ വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. മന്ത്രിയായി തുടരുമ്പോൾ അദ്ദേഹത്തിന് അഴിമതി ആരോപണം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
Post Your Comments