
കാറിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതി കിട്ടണമെന്ന ആവശ്യവുമായി നടി, മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത വ്യക്തമാക്കി. തങ്ങൾ കൂടെയുണ്ടെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
ജിഷ്ണുവിന്റെ അമ്മ, അട്ടപ്പാടി മധുവിന്റെ കുടുംബം, വാളയാർ പെൺകുട്ടികളുടെ കുടുംബം, മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കുടുംബം, അഭിമന്യുവിന്റെ കുടുംബം തുടങ്ങി എത്ര കുടുംബങ്ങൾക്ക് മുഖ്യമന്ത്രി വാക്ക് നൽകിയിട്ടുണ്ടെന്നും എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും സന്ദീപ് വാചസ്പതി സോഷ്യൽ മീഡിയ കുറിപ്പിൽ പരിഹസിക്കുന്നു
കുറിപ്പ് പൂർണ്ണ രൂപം
കൂടെയുണ്ടത്രേ… ആരുടെ കൂടെ?
ജിഷ്ണുവിന്റെ അമ്മ.
അട്ടപ്പാടി മധുവിന്റെ കുടുംബം.
വാളയാർ പെൺകുട്ടികളുടെ കുടുംബം.
മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കുടുംബം.
അഭിമന്യുവിന്റെ കുടുംബം.
ഇവരോടൊക്കെ ഇതേ ഡയലോഗ് ആണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു?
ഒപ്പം താമസിക്കുന്ന സ്വന്തം മകൾക്ക് നീതി വാങ്ങി കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണ് നാട്ടുകാർക്ക്.. ഇതൊക്കെ കേട്ട് കയ്യടിച്ച് മസിലു പെരുപ്പിക്കുന്ന ഭക്തജന സംഘങ്ങൾ ഉള്ളിടത്തോളം പിണറായി ക്യാപ്റ്റൻ ആയി തുടരും.
Post Your Comments