കണ്ണൂർ: അഞ്ച് കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ. ബീഹാർ സിവാൻ ജില്ല സ്വദേശിയായ രാജേഷ് മാജി (27) എന്നയാളാണ് എക്സൈസ് പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പിള്ളയാർ കോവിലിന് സമീപത്തെ സംഗമം ലോഡ്ജ് പരിസരത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
Read Also : ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും തടയാൻ അയമോദകം
പ്രിവന്റീവ് ഓഫീസർ എം.കെ.സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.സുഹൈൽ, എം.സജിത്ത്, ടി.അനീഷ്, കെ.പി.റോഷി, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ.ബിനീഷ്, സൈബർ സെൽ അംഗങ്ങളായ ടി.സനലേഷ്, സുഹീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇന്ന് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയതിനു ശേഷം തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.
Post Your Comments