ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാൻ ഇതിലെ ആന്റി ഓക്സിഡന്റുകൾ, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലീവ് ഓയിൽ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.
പാല്‍പ്പാട, തക്കാളി നീര് എന്നിവ കലര്‍ത്തി ഇതില്‍ രണ്ട് തുള്ളി ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പ്പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യ അളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
Post Your Comments