കോഴിക്കോട് : പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുൽ നാസർ മഅ്ദനി രംഗത്ത്. ‘പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍’ എന്നാണ് മഅ്ദനി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
Read Also: മഅ്ദനി അര്‍ഹിക്കുന്നയിടത്തു തന്നെയാണ് എത്തി ചേര്‍ന്നത്: വിനു. വി. ജോണ്‍
അതേസമയം, തടവുകാരനായി കഴിയുന്ന അബ്ദുൽ നാസര്‍ മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് മാധ്യമപ്രവര്ത്തകന് വിനു. വി. ജോണ്‍. ‘വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയോ, പി.സി. ജോര്‍ജ് ഇരന്നുവാങ്ങിയ അറസ്റ്റോ,’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു വിനുവിന്റെ പരാമര്‍ശം. മഅ്ദനി അര്‍ഹിക്കുന്നയിടത്തു തന്നെയാണ് എത്തി ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments