ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ് ഉൾപ്പെടുന്നത്. ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് പല ഗുണകളും ഉണ്ട്. ധാരാളം ചോക്ലേറ്റ് കഴിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല, അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനും കഴിയുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്.
ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റുകൾ. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഇതിന് മുമ്പും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഡാർക്ക് ചോക്ലേറ്റ് ഏറെ നല്ലതാണ്. ചോക്ലേറ്റ് വാങ്ങുമ്പോൾ കൊക്കോയുടെ അളവും മറ്റും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ട് വേണം വാങ്ങാൻ.
Read Also : അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആർഗിൻ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ് രക്തയോട്ടം വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്. ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ ആരോഗ്യം കിട്ടാനും ഡാർക്ക് ചോക്ലേറ്റ് ഏറെ സഹായിക്കും.
ഗർഭപാത്രത്തിൽ രക്ത ഓട്ടം കൂടുതലായി ഉണ്ടാകുമ്പോൾ ഭ്രൂണത്തിന് നല്ലരീതിയിലുള്ള വളർച്ചയും ഉണ്ടാകുന്നു. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോർമോൺ ബാലൻസ് നിലനിർത്താനും ബീജത്തിന്റെ എണ്ണം നിലനിർത്താനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു.
Post Your Comments