KozhikodeKeralaNattuvarthaLatest NewsNews

‘നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീ’: വാട്സാപ്പില്‍ വന്ന ചിത്രം ഫ്ളക്സടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി, പരാതി നൽകി യുവതി

കുന്നംകുളം: വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. സി.പി.ഐ പ്രവർത്തകർക്കെതിരെ യുവതി പരാതി നൽകി. അനുമതിയില്ലാതെ തന്റെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ചവർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവം കൈവിട്ടുപോകുമെന്ന് മനസിലായതോടെ ഖേദം പ്രകടിപ്പിച്ച് പാര്‍ട്ടിക്കാര്‍ തടിയൂരി.

സി.പി.ഐ കുന്നംകുളം ലോകസമ്മേളനത്തിന് മുന്നോടിയായി റോഡരികിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ ആണ് യുവതിയുടെ ചിത്രം അച്ചടിച്ച് വന്നത്. എറണാകുളം സ്വദേശിയായ അശ്വതിയാണ് പാർട്ടി പ്രവർത്തകർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് പാർട്ടിക്കാർ അശ്വതിയുടെ ചിത്രം ഉപയോഗിച്ചത്. സംഭവത്തിൽ പാർട്ടിക്കാർ യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button