ന്യൂഡെൽഹി: രാജ്യത്ത് വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക്, 1000 സി.സി 2094 രൂപയും 1000 സി.സിക്കും 1500 സി.സിക്കും ഇടയില്‍, 3416 രൂപയും 1500 സി.സിക്ക് മുകളില്‍, 7897 രൂപയുമായി പ്രീമിയം ഉയരും.
ഇരുചക്രവാഹനങ്ങള്‍ക്ക് 75 സി.സി വരെ 538 രൂപയും 75 സി.സിക്കും 150 സി.സിക്കും ഇടയില്‍, 714 രൂപയും 150 സി.സിക്കും 350 സി.സിക്കും ഇടയില്‍, 1366 രൂപയും 350 സി.സിക്ക് മുകളില്‍ 2804 രൂപയുമായി വര്‍ദ്ധിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്കൗണ്ട്, വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്കൗണ്ട്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15% ഡിസ്കൗണ്ട് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5% ഡിസ്കൗണ്ട് എന്നിവ പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments