അബുദാബി: 2022 ലെ ഒന്നാംപാദത്തിൽ യുഎഇയിലെ എണ്ണ ഇതര വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തിയതായി യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം 500 ബില്യൺ ദിർഹത്തിന് അടുത്തെത്തിയത്. 2022 ലെ ഒന്നാംപാദത്തിൽ എണ്ണ ഇതര വിദേശ വ്യാപാരം ആകെ ദിർഹം 499.7 ബില്യൺ ആണെന്നാണ് ഫെഡറൽ കോമ്പറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ നൽകുന്ന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
Read Also: ഏറ്റവും സന്തോഷമായിരിക്കേണ്ട ഗർഭകാലത്ത് അമ്മ കരഞ്ഞാല്‍ ഗർഭസ്ഥ ശിശുവിന് സംഭവിക്കുന്നത്
2021 ലെ ഒന്നാംപാദത്തിലെ വ്യാപാരത്തിൽ 20.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് 26.3 ശതമാനം കൂടുതലാണ്. 2022-ലെ ഒന്നാം പാദത്തിൽ യുഎഇയുമായി ഏറ്റവും കൂടുതൽ വ്യാപാരം നടത്തിയിട്ടുള്ളത് ചൈന, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ്.
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുൻനിര ചരക്കുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സ്വർണ്ണമാണുള്ളത്. വജ്രമാണ് രണ്ടാം സ്ഥാനത്ത് ഇടംനേടിയിട്ടുള്ളത്.
Post Your Comments