നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്‌ല ഗവേഷകർ. ഇലക്ട്രെക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ്ജ സാന്ദ്രതയും നൽകുന്നതാണ് പുതിയ ബാറ്ററി ടെക്നോളജി.
കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് നൂറ് വർഷം നീണ്ടുനിൽക്കുന്ന പുതിയ ബാറ്ററി അവതരിപ്പിച്ചത്. ഈ ബാറ്ററി നിക്കൽ അധിഷ്ഠിതമാണ്. അത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത നൽകും.
Also Read: ബണ്ണിൽ ക്രീം കുറഞ്ഞു : ബേക്കറി ഉടമയെയും കുടുംബത്തെയും ആറംഗ സംഘം മർദ്ദിച്ചതായി പരാതി
പുതുതായി വികസിപ്പിച്ച ബാറ്ററി ടെക്നോളജി ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. പ്രത്യേകം രൂപകൽപ്പന ചെയ്ത രാസഘടനയുള്ള ഈ ബാറ്ററികൾ ചാർജ് ചെയ്താൽ കൂടുതൽ കാലത്തേക്ക് നീണ്ടുനിൽക്കും.
Post Your Comments