Latest NewsKeralaNews

നായയെ കുളിപ്പിക്കാനായി പാറമടയിൽ  ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

 

 

പാലക്കാട്: നായയെ കുളിപ്പിക്കാനായി കുട്ടുകാര്‍ക്കൊപ്പം പാറമടയിൽ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ചിറ്റൂർ തേനാരി കല്ലറാംകോട് വീട്ടിൽ ശിവരാജന്റെ മകൾ ആര്യയാണ് (15) മരിച്ചത്.

ചിറ്റൂർ ഗവ വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വീടിന് പിന്നിലുള്ള പാറമടയിൽ നായയെ കുളിപ്പിക്കുന്നതിനായി  കൂട്ടുകാരോടൊപ്പം പോയപ്പോഴാണ് അപകടം നടന്നത്. നായയെ കുളിപ്പിക്കുന്നതിന് ഇടയിൽ കാൽ വഴുതി പാറമടയിൽ വീഴുകയായിരുന്നു. ഒപ്പമുള്ളവരുടെ നിലവിളി കേട്ട് സമീപത്തെ കടവിൽ കുളിക്കാനെത്തിയവർ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്.

ഉടനെ തന്നെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button