KeralaLatest NewsNews

കേരളത്തില്‍ ഇന്നും പരക്കെ മഴ: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 

 

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും കന്യാകുമാരി മേഖലയിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബിക്കടലിലും  ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button