ദുബായ്: ജർമ്മൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് അബ്ദുള്ളയുടെ ജർമ്മനി സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച്ച. യുഎഇയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
Read Also: മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ
സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖലകളിലെ ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നു. യുഎഇയും ജർമ്മനിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യം ശൈഖ് അബ്ദുള്ള യോഗത്തിൽ ഉയർത്തിക്കാട്ടി.
Read Also: പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്
Post Your Comments