ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടത്തിയ കലാപത്തില്‍ പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് വന്‍ സ്വീകരണം. സ്വന്തം നാട്ടുകാരാണ് ഷാരൂഖിന് വന്‍ സ്വീകരണം ഒരുക്കിയത്.
ആരോഗ്യനില മോശമായ പിതാവിനെ കാണാനാണ് ഷാരൂഖ് പത്താന് കോടതി നാല് മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന അച്ഛന് മകനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പത്താന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നാല് മണിക്കൂര്‍ പരോള്‍ നല്‍കിയത്.
എന്നാല്‍, പത്താന്‍ പരോളില്‍ ഇറങ്ങിയ വിവരം അറിഞ്ഞതോടെ ചിലര്‍ ഇത് ആഘോഷമാക്കുകയായിരുന്നു. മാതാപിതാക്കളെ മാത്രമേ കാണാന്‍ പാടൂ എന്നും മറ്റാരെയും സന്ദര്‍ശിക്കരുത് എന്നും പത്താന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ്, ഇയാള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്തുകയും പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിന് 2020ലാണ് ഷാരൂഖ് പത്താനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments