Latest NewsKeralaNews

അതിജീവിതയെ വിമർശിച്ച മുഖ്യമന്ത്രിയേയും, കൂട്ടാളികളെയും പരിഹസിച്ച് സാറാ ജോസഫ്

തിരുവനന്തപുരം: അതിജീവിതയെ വിമർശിച്ച മുഖ്യമന്ത്രിയേയും, കൂട്ടാളികളെയും പരിഹസിച്ച് സാറാ ജോസഫിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്. അതിജീവിതയ്‌ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നുവെന്നും കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു കേരളത്തിലെ ജനങ്ങള്‍ സാക്ഷികളാണല്ലോ എന്നും സാറാ ജോസഫ് പറഞ്ഞു.

Also Read:പി സി ജോര്‍ജ് മജിസ്‌ട്രേറ്റിന് മുന്നിലേക്ക് തിരിച്ചു: ഇതൊക്കെ കാണുമ്പോൾ തമാശയാണ് തോന്നുന്നതെന്ന് ജോർജ്

‘ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ച. അങ്ങനെ ഒടുവില്‍ അവള്‍ക്കു നീതി കിട്ടും. അതിന്റെ നന്ദിയായാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വെറൊന്നുമല്ല. ‘സാറ ജോസഫിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

അതിജീവിതയ്‌ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു കേരളത്തിലെ ജനങ്ങള്‍ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ച. അങ്ങനെ ഒടുവില്‍ അവള്‍ക്കു നീതി കിട്ടും. അതിന്റെ നന്ദിയായാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വെറൊന്നുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button