കൊച്ചി: അനന്തപുരി ഹിന്ദു സമ്മേളനത്തില്‍, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലെടുത്ത കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Read Also: പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തിരുന്നില്ല അല്ലേ, പണി കൊടുത്താല്‍ തിരിച്ച് കിട്ടും: ടെന്നി ജോപ്പന്‍
കേസില്‍, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്, പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊച്ചി പോലീസാണ് ഈരാറ്റുപേട്ടയില്‍ നിന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന്, വെണ്ണലയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും, തിരുവനന്തപുരത്തെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Post Your Comments