തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്റ്റിലായ പി.സി ജോർജ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പി.സി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്.
ജാമ്യ വ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാണ് പ്രധാന വാദം.
അര്‍ദ്ധരാത്രി 12.35 ഓടെയാണ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എ.ആര്‍ ക്യാമ്പിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് പി.സി ജോര്‍ജിനെ എ. ആര്‍ ക്യാമ്പിന് മുന്നില്‍ കാത്തിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.
Post Your Comments