Latest NewsNewsInternational

നായയായി മാറാനുള്ള ആഗ്രഹവുമായി യുവാവ്: മുടക്കിയത് 12 ലക്ഷം

12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തിയ്ക്കു വേണ്ടി നായയുടെ കോസ്റ്റിയൂം തയ്യാറാക്കിയത്.

ടോക്കിയോ: ജപ്പാനിൽ ഒരു നായയായി മാറാനുള്ള യുവാവിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ജാപ്പനീസ് വാർത്താ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തിയ്ക്കു വേണ്ടി നായയുടെ കോസ്റ്റിയൂം തയ്യാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയ്യാറാക്കിയിരിക്കുന്ന്. എന്തുകൊണ്ടാണ് നായയാകണമെന്ന് ആഗ്രഹിച്ചത് എന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി യുവാവ്. ‘എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കോളി എന്റെ പ്രിയപ്പെട്ട ഇനമാണ്’- യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button