ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
Read Also:മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റത്തിനായി ഭീകരര്‍ ശ്രമം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, സൈന്യവും പോലീസും സ്ഥലത്തെത്തുകയായിരുന്നു. ശേഷം പ്രദേശമാകെ സൈന്യം വളഞ്ഞു. ഇതോടെ, ഏറ്റുമുട്ടല്‍ ആരംഭിക്കുകയും മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നും കശ്മീര്‍ ഐജി വിജയ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments