CricketLatest NewsNewsSports

വിരാട് കോഹ്‌ലി കയ്യാളുന്ന മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനാണ് ലക്ഷ്യം: ഹര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ ടീമിൽ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പൊസിഷൻ ലക്ഷ്യമിട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി കയ്യാളുന്ന മൂന്നാം നമ്പറാണ് ഹര്‍ദ്ദിക് ലക്ഷ്യം വെച്ചിരിക്കുന്നത്. മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും തന്റെ സ്വപ്നമാണെന്ന് താരം തുറന്നടിച്ചു.

‘മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്നമാണ്. 2016ല്‍ മുംബൈ ഇന്ത്യന്‍സില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, അന്ന് എന്റെ നല്ല സമയമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. എനിക്ക് തിളങ്ങാനാവുമെന്ന് ഉറപ്പിച്ച് പറയാനാവും. ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. കൃത്യമായ സമയത്ത് ഫോം കണ്ടെത്താനായതില്‍ അതിയായ സന്തോഷമുണ്ട്’.

Read Also:- മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

‘കഴിഞ്ഞ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ നേരത്തെ പുറത്തായപ്പോള്‍ എന്റെ ഉത്തരവാദിത്തം മാറി. ഗില്‍ ക്രീസിലുള്ളപ്പോഴുള്ള എന്റെ റോളും അവന്‍ നേരത്തെ മടങ്ങുമ്പോഴുള്ള എന്റെ റോളും വ്യത്യസ്തമാണ്. മികച്ച ഷോട്ടുകളാണോ ഞാന്‍ കളിക്കുകയെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അധികം സാഹസത്തിന് മുതിരാറില്ല. റണ്‍റേറ്റ് നോക്കിയാണ് കളിക്കുക. ഇപ്പോഴത്തെ ബാറ്റിംഗ് വളരെയധികം ആസ്വദിക്കുന്നു’ ഹര്‍ദ്ദിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button