Latest NewsNewsIndiaBusiness

ഗോതമ്പ് കയറ്റുമതി: ഇളവ് നൽകണമെന്ന് യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ

ഇന്ത്യ ഏർപ്പെടുത്തിയ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയത്. ഇത് ആഗോള വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരാൻ കാരണമായി.

ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കാനാണ് ഇന്ത്യ കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയത്. ആഗോളതലത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് യുഎഇ, ദക്ഷിണ കൊറിയ, ഒമാൻ, യമൻ എന്നീ രാജ്യങ്ങൾ.

Also Read: ആറു മാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമായേക്കും: കമ്പനികളുടെ അപേക്ഷ പരിഗണനയിൽ

ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. ഈജിപ്തിന്റെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് കയറ്റുമതി നിരോധനത്തിനു ശേഷം ഇന്ത്യ ഈജിപ്തിന് 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button