ആംസ്റ്റർ ഡി.എമ്മിന്റെ പ്രവർത്തനഫലം പുറത്തുവിട്ടു. 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ പ്രവർത്തനഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലവും പ്രഖ്യാപിച്ചു. സ്വകാര്യ ഹെൽത്ത് കെയർ സേവന ദാതാക്കളാണ് ആംസ്റ്റർ ഡി.എം.
2021-22 സാമ്പത്തിക വർഷത്തിൽ ആംസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആകെ വരുമാനം 10,253 കോടി രൂപയായി. 19 ശതമാനമാണ് ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ വരുമാനം 14 ശതമാനം ഉയർന്ന് 2,728 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 601 കോടി രൂപയാണ്.
Post Your Comments