Latest NewsKerala

നായയെ കുളിപ്പിക്കുന്നതിനിടെ പത്താംക്ലാസുകാരി പാറമടയിൽ മുങ്ങിമരിച്ചു

പാലക്കാട്: നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വീടിന് പിന്നിലുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനായി കൂട്ടുകാരോടൊപ്പമാണ് ആര്യ പോയത്. നായയെ കുളിപ്പിക്കുന്നതിനിടയില്‍ കാല്‍ വഴുതി പാറമടയില്‍ വീണു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്ക്കെത്തിച്ചത്.

ഉടനെ തന്നെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button