പട്‌ന: സ്ത്രീധന സമ്പ്രദായത്തെ വിമർശിച്ച് സംസാരിക്കുന്നതിനിടെ വിവാദ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീധനം ആവശ്യപ്പെടുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറയുന്നതിനിടെ, ആണും ആണും കല്യാണം കഴിച്ചാല്‍ എങ്ങനെ കുട്ടികളുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. ഇതാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. സ്വവര്‍ഗ വിവാഹങ്ങളെ എതിർക്കുന്ന പരാമർശമായിരുന്നു അദ്ദേഹം നടത്തിയത്. ചൊവ്വാഴ്ച പട്‌നയിൽ പുതുതായി നിർമിച്ച പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാല വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഞങ്ങള്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിന് സ്ത്രീധനം വാങ്ങുന്ന അത്രയും മോശമായ കാര്യം വേറെ ഇല്ല. കല്യാണം കഴിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് കുട്ടികളുണ്ടാകൂ. ഇവിടെ കൂടിയിരിക്കുന്ന നമ്മളെല്ലാവരും അമ്മമാര്‍ക്ക് ജനിച്ചവരാണ്. ആണും ആണും തമ്മില്‍ കല്യാണം കഴിക്കുകയാണെങ്കില്‍ പിന്നെ കുട്ടികളുണ്ടാകുമോ, ആരെങ്കിലും ജനിക്കുമോ’, എന്നായിരുന്നു നിതീഷ് കുമാർ ചോദിച്ചത്.
Also Read:കൂര്‍ക്കംവലി തടയാൻ
‘ഞങ്ങളുടെ കാലത്ത് കോളേജുകളിൽ പെൺകുട്ടികൾ ഇല്ലായിരുന്നു. അത് എത്ര മോശമാണെന്ന് ആലോചിച്ച് നോക്കിക്കേ. എന്നാൽ, ഇന്ന് മെഡിക്കൽ, എഞ്ചിനീയറിംഗ് എന്നിങ്ങനെ എല്ലാ മേഖലയിലും പെൺകുട്ടികൾ ഉണ്ട്. ഒരുപാട് സംരംഭങ്ങൾ അവർ ആരംഭിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി, സ്ത്രീധന സമ്പ്രദായത്തിനും ശൈശവ വിവാഹത്തിനുമെതിരെ ഞങ്ങൾ ഒരു ക്യാംപെയിന്‍ ആരംഭിച്ചു. സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് വരന്റെ ആളുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ താന്‍ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ. സ്ത്രീകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാനത്ത് മദ്യം നിരോധിച്ചത്’, അദ്ദേഹം പറഞ്ഞു.
Post Your Comments