അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ചായ്ക്ക് പ്രിയമേറുന്നു. ടീം ബോർഡ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരുമെന്നാണ് പ്രതീക്ഷ. കൂടാതെ, 2023- 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാമായി ഉയരാനും സാധ്യതയുണ്ട്.
ലോകത്ത് തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കൂടാതെ, തേയില ഉൽപാദനത്തിൽ ആഗോള തലത്തിൽ രണ്ടാംസ്ഥാനമാണ്. തേയില കയറ്റുമതിയിൽ രണ്ടാം സ്ഥാനമാണ് ശ്രീലങ്കയ്ക്ക് ഉള്ളത്. എന്നാൽ, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തേയില കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്.
Also Read: ഉമ തോമസ് ബി.ജെ.പി ഓഫീസിൽ പോയതിനെ രാഷ്ട്രീയമായി കാണേണ്ട: ചെന്നിത്തല
‘ആഗോള വിപണിയിൽ തേയില കയറ്റുമതിയുമായി ബന്ധപ്പെട്ടുണ്ടായ വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയർത്തുന്നതിലൂടെ തേയിലയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നത് കൂടിയാണ് ലക്ഷ്യം’, ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ സൗരവ് പഹാരി പറഞ്ഞു.
Post Your Comments