Latest NewsJobs & VacanciesNews

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, അപേക്ഷ അയക്കേണ്ട അവസാന തിയതി മെയ് 26

റിയാദ്: സൗദിയില്‍ നഴ്‌സുമാര്‍ക്ക് വന്‍ തൊഴിലവസരം. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി, വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ബി.എസ്.സി പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും, സി.ഐ.സി.യു/ സി.സി.യു അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തിയതി മേയ് 26.

ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ള മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇമെയില്‍ വിലാസത്തിലേയ്ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button