പയ്യോളിക്കാരുടെ സ്പെഷ്യല്‍ വിഭവമാണ് പയ്യോളി ചിക്കന്‍ ഫ്രൈ. ഇന്ന് നമുക്ക് ഹോട്ടലുകളില്‍ നിന്നും ഇത് വാങ്ങാന്‍ കഴിയുമെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ രുചിയും ഗുണവും ഒന്ന് വേറെ തന്നെയാണ്. കുട്ടികള്‍ക്ക് പയ്യോളി ചിക്കന്‍ ഫ്രൈ ഒരുപാട് ഇഷ്ടമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് പയ്യോളി ചിക്കന്‍ ഫ്രൈ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചിക്കന്‍-1/2 കിലോ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 3 സ്പൂണ്‍
തേങ്ങ ചിരകിയത്- അര മുറി തേങ്ങ
പച്ച മുളക്- 3
ഡ്രൈ ചില്ലി- 5
കറിവേപ്പില-ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഓയില്‍- ആവശ്യത്തിന്
Read Also : സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ‘കാവിലെ കുഞ്ഞേലി’ : റിലീസ് നാളെ 5 മണിക്ക്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വെള്ളം കളഞ്ഞ് എടുക്കണം. അതില്‍ കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കണം. ഡ്രൈ ചില്ലി കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം. അത് നന്നായി പേസ്റ്റ് ആക്കണം. അതില്‍ പകുതി ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ബാക്കി ചില്ലി പേസ്റ്റ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് തേങ്ങയില്‍ നന്നായി കുഴച്ചു വയ്ക്കണം.
പാന്‍ ചൂടാകുമ്പോള്‍ ചിക്കന്‍ ഫ്രൈ ചെയ്തെടുക്കണം. അതിനു ശേഷം തേങ്ങ, ഗ്രീന്‍ ചില്ലി, കറിവേപ്പില എന്നിവയും ഓരോന്നായി ഫ്രൈ ചെയ്ത് ചിക്കന്‍ കൂടെ ചേർത്ത് എടുക്കണം. പയ്യോളി ചിക്കന്‍ ഫ്രൈ തയ്യാർ.
Post Your Comments