കൊച്ചി: കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്ന് പറഞ്ഞ കോടതി റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മ്മാണങ്ങളും തടഞ്ഞു. ഭൂമി തരം മാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നടപടി റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മ്മാണങ്ങളെ വലിയ തോതിൽ ബാധിക്കും.
അതേസമയം, സംസ്ഥാനത്ത് കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെയുളള വായ്പകൾക്ക് ഗവൺമെൻറ് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി.
Read Also: കുരങ്ങുപനി: യുഎഇയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, എൻ.സി.ഡി.സി, കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ മുഖാന്തിരമാണ് വായ്പ നൽകുന്നത്.
Post Your Comments