ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ വർഷം നടത്തിയ ടെസ്റ്റ് പർച്ചേസ് വലയിൽ കുടുങ്ങിയത് 1,468 വ്യാപാരികൾ. നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പ് നടത്തുന്നതാണ് ടെസ്റ്റ് പർച്ചേസ്. 2,881 ടെസ്റ്റ് പർച്ചേസുകളാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയത്.
ടെസ്റ്റ് പർച്ചേസ് വലയിൽ കുടുങ്ങിയ വ്യാപാരികളുടെ നികുതി റിട്ടേണുകൾ പരിശോധിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ക്രമക്കേട് വ്യക്തമായ വ്യാപാരികൾക്ക് ഇതിനോടകം 20,000 രൂപ പിഴയടിച്ചിട്ടുണ്ട്.
ജിഎസ്ടി ഇന്റലിജൻസ് സ്ക്വാഡുകൾ 154 കടകൾ പരിശോധിച്ച്, 84 കേസുകൾ എടുത്തിട്ടുണ്ട്. രേഖകളില്ലാതെയും അപൂർണവും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പുശ്രമങ്ങളാണ് പിടിച്ചത്. ടെസ്റ്റ് വിജയകരമായതിനാൽ ഇത്തരം പരിശോധന വ്യാപകമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments