
രാജ്യത്ത് സോയാബീൻ, സൂര്യകാന്തി ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണയ്ക്കുമേൽ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറയ്ക്കും. നികുതിയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം വഴി രാജ്യത്തെ ഭക്ഷ്യ എണ്ണ വില കുറയുമെന്നാണ് വിലയിരുത്തൽ.
റഷ്യ- യുക്രൈയിൻ യുദ്ധ പശ്ചാത്തലം ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് ഇന്ത്യയിൽ സൂര്യകാന്തിയുടെ വില ഉയരാൻ കാരണമായി. ഇന്ത്യയിൽ ഏതാണ്ട് 60 ശതമാനത്തോളം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഭക്ഷ്യ എണ്ണയുടെ വിലയെ ബാധിച്ചിട്ടുണ്ടായിരുന്നു. നിലവിൽ കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാൽ ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാൻ സാധിക്കും.
Also Read: ആര്‍ത്തവ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര മാര്‍ഗം
Post Your Comments