തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ. ഇത് പല രീതിയില്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ ഈ വെള്ളം കുടിക്കാം, ഉലുവ ചവച്ചരച്ച് കഴിയ്ക്കുകയും ചെയ്യാം.
ഉലുവ കുതിര്‍ത്തി വെള്ളമൂറ്റി തുണിയില്‍ പൊതിഞ്ഞോ മറ്റോ മുളപ്പിയ്ക്കുക. ഇത് വെറുംവയറ്റില്‍ കഴിയ്ക്കാം.
ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍പ്പനേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്ന് മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പ്പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിക്കാം.
ഉലുവ വറുത്തു പൊടിക്കുക. ഇത് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് വെറുംവയറ്റില്‍ രാവിലെ കുടിക്കാം.
ഭക്ഷണസാധനങ്ങളില്‍ ഉലുവ ചേര്‍ത്ത് കഴിക്കാം. ഉലുവയും ശര്‍ക്കരയും അരച്ച് ചേര്‍ത്തു കഴിക്കുന്നതും തടി കുറയാന്‍ നല്ലതാണ്.
Post Your Comments