രാജ്യത്തെ ക്രെഡിറ്റ് കാർഡ് ചെലവുകൾ കഴിഞ്ഞ വർഷത്തേതിനേക്കാൾ വർദ്ധിച്ചു. 48 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ, ക്രെഡിറ്റ് കാർഡ് ചെലവ് ഒരുലക്ഷം കോടി രൂപയിലെത്തി. ഇതു രണ്ടാം തവണയാണ് ഇന്ത്യയിലെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവ് ഒരുലക്ഷം കോടി രൂപ കടക്കുന്നത്.
രാജ്യത്ത് മാർച്ച് മാസത്തിൽ മാത്രം 19 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകളാണ് ബാങ്കുകൾ വിതരണം ചെയ്തത്. ഇന്ത്യയിൽ ആകെ 7.36 കോടി ക്രെഡിറ്റ് കാർഡ് ഉടമകളാണ് ഉള്ളത്. കൂടാതെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തത് എച്ച്ഡിഎഫ്സി ബാങ്കാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി വിഹിതം 26.6 ശതമാനമാണ്.
Also Read: കൊച്ചിൻ ഷിപ്പിയാർഡ്: അറ്റാദായത്തിൽ 16 ശതമാനം വർദ്ധനവ്
Post Your Comments