Latest NewsKeralaNewsBusiness

കൊച്ചിൻ ഷിപ്പിയാർഡ്: അറ്റാദായത്തിൽ 16 ശതമാനം വർദ്ധനവ്

അറ്റാദായത്തിൽ 16.26 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്

കൊച്ചിൻ ഷിപ്പിയാർഡിന്റെ 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. അറ്റാദായത്തിൽ 16.26 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 274.62 കോടി രൂപയാണ് കമ്പനി മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ അറ്റാദായം.

മുൻവർഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, മാർച്ച് പാദത്തിലെ അറ്റ വിൽപ്പന 12.23 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, അറ്റ വിൽപ്പന 1212.49 കോടി രൂപയായി. കൂടാതെ, മാർച്ച് പാദത്തിൽ മൊത്തം ചെലവ് 10.41 ശതമാനമായി ഉയർന്ന് 945.57 കോടി രൂപയായി.

Also Read: ഇന്ത്യാ-ഹിന്ദു വിരുദ്ധനായ ബ്രിട്ടീഷ് എംപിയ്ക്കൊപ്പം രാഹുൽ ഗാന്ധി: വിമർശിച്ച് ബിജെപി

സർക്കാർ ഉടമസ്ഥതയിലുള്ളതാണ് കൊച്ചിൻ ഷിപ്പിയാർഡ്. ഇവിടെ ഇന്ത്യൻ കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി എന്നീ വ്യവസായങ്ങളാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button