KeralaLatest NewsNews

മദ്യത്തിന്റെ കാര്യത്തിൽ ഒരിക്കലും അഴിമതി നടത്താൻ അനുവദിക്കില്ല: മന്ത്രി എം ഗോവിന്ദൻ

തിരുവനന്തപുരം: മദ്യ മേഖലയിൽ ഒരിക്കലും അഴിമതി നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി എം ഗോവിന്ദൻ. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ചില ഓഫീസുകളിലും അഴിമതി നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും, ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read:ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യന്‍ തീരുമാനം പുന:പരിശോധിക്കണം: അന്താരാഷ്ട്ര നാണയ നിധി മേധാവി

‘സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതിക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും’, മന്ത്രി പറഞ്ഞു.

‘എക്‌സൈസ് വകുപ്പില്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതി നടത്തി മുന്നോട്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ പല തലങ്ങളിലുള്ള അന്വേഷണങ്ങളിലൂടെ അത്തരം നീക്കങ്ങള്‍ ഇല്ലാതാക്കും. അഴിമതി ഇല്ലാതെ മദ്യകച്ചവടം നടത്താനാവും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും സമ്മാനങ്ങളും നല്‍കി പ്രീതിപ്പെടുത്തുന്ന രീതി ഒഴിവാക്കി, കാലാനുസൃതമായ രീതിയില്‍ ബിസിനസ് നടത്താന്‍ കരാറുകാർ അടക്കമുള്ളവർ തയ്യാറാവണം’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button