വിശാഖപട്ടണം: ആന്ധ്രയിലെ അമലപുരത്ത് വൻ സംഘര്‍ഷം. എംഎല്‍എയുടെ വീട് കത്തിച്ചു. കോണസീമ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലിയാണ് സംഘര്‍ഷം. കോണസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോണസീമ എന്ന് പുനര്‍നാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കൂടാതെ, ഗതാഗത മന്ത്രിയുടെ ഓഫീസ് തകര്‍ക്കുകയും ബസുകള്‍ക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ 20 പൊലീസുകാര്‍ക്ക് പരുക്കേറ്റു.
എംഎല്‍എ പൊന്നാട സതീഷിന്റെ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ആന്ധ്രാ സര്‍ക്കാരിന്റെ മൂന്ന് ബസും പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന്, സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.
ഏപ്രില്‍ 4ന്, പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കോണസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സര്‍ക്കാര്‍ കോണസീമയെ ബി.ആര്‍.അംബേദ്കര്‍ കോണസീമ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
Post Your Comments