Latest NewsNewsIndia

നാല്‍പ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു

ആറംഗ സംഘം 40കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു, രാത്രിയായിട്ടും വീട്ടിലെത്താതിരുന്ന യുവതിയെ അന്വേഷിച്ച ബന്ധുക്കള്‍ കണ്ടത് പാതി കരിഞ്ഞ നിലയില്‍ മൃതദേഹം

ചെന്നൈ: മത്സ്യത്തൊഴിലാളിയായ നാല്‍പ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കത്തിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് വടക്കാട് മേഖലയിലാണ് സംഭവം. യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തില്‍, ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളായ ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also:രാജ്യസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അത്ര എളുപ്പമാകില്ല: പ്രതീക്ഷകളിങ്ങനെ

ചൊവ്വാഴ്ചയായിരുന്നു സംഭവം. കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ മത്സ്യത്തൊഴിലാളിയായ യുവതിയെ ആറ് പേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ എത്താതെ വന്നതോടെ, ഭര്‍ത്താവും ബന്ധുക്കളും തിരച്ചില്‍ നടത്തി. തുടര്‍ന്ന്, പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ പരിശോധനയിലാണ് ചെമ്മീന്‍ കെട്ടിന് സമീപത്ത് നിന്ന് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ഇതിന് പിന്നാലെയാണ്, അതേ ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളെ പിടികൂടിയത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ ചെമ്മീന്‍ കെട്ട് തകര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button