ഹൈദരാബാദ്: ഇസ്ലാമിക മദ്രസകളിൽ പഠിപ്പിക്കുന്നത് സഹാനുഭൂതി ആണെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസി. ആത്മാഭിമാനികളായി വളരാനും അവിടെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ഒവൈസി പറഞ്ഞു.
ആസാം മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്രസകൾ എന്ന പദം തന്നെ ഇല്ലാതാവണമെന്നും, അടിസ്ഥാന വിദ്യാഭ്യാസമായി കുട്ടികളെ ശാസ്ത്രവും ഗണിതവും പഠിപ്പിക്കണമെന്നുമാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.
‘മദ്രസകൾ ശാഖയെ പോലെയല്ല, അവിടെ പഠിപ്പിക്കുന്നത് സംഘികൾക്ക് മനസ്സിലാകില്ല. നിരവധി മദ്രസകളിൽ ശാസ്ത്രവും ഗണിതവും ചരിത്രവും പഠിപ്പിക്കുന്നുണ്ട്. ഹിന്ദു നവോത്ഥാന നായകനായ രാജാ റാം മോഹൻ റോയ് പഠിച്ചത് ഒരു മദ്രസയിലായിരുന്നു. മുസ്ലിങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നപ്പോൾ, സംഘികളെന്നും ബ്രിട്ടീഷ് പക്ഷക്കാർ ആയിരുന്നു.’ അസദുദ്ദീൻ ഒവൈസി പറഞ്ഞു.
മുസ്ലിങ്ങൾ ഇന്ത്യയെ എക്കാലത്തും സമൃദ്ധമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഒവൈസി, ഇനിയങ്ങോട്ടുള്ള കാലത്തും തങ്ങൾ അതുതന്നെ തുടരുമെന്നും കൂട്ടിച്ചേർത്തു.
Post Your Comments