മുടികൊഴിച്ചിലകറ്റാനും മുടിവളര്‍ച്ചയ്ക്കും അകാലനരയ്ക്കുമെല്ലാം പരിഹാരമായി ചില പ്രകൃതിദത്ത വൈദ്യങ്ങളുണ്ട്. ഇത്തരമൊരു വഴിയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു ഒറ്റമൂലിയാണിത്.
സവാള, വെളുത്തുള്ളി, ചെറുനാരങ്ങ, കറിവേപ്പില, വെളിച്ചെണ്ണ എന്നിവയാണ് ഈ കൂട്ടുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍. ഒരു സവാളയെടുത്ത് ഇതിന്റെ നീര് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലപോലെ അരിച്ചെടുക്കണം.
ഒരു പാന്‍ ചൂടാക്കി ഇതില്‍ അരക്കപ്പ് വെളിച്ചെണ്ണയൊഴിയ്‌ക്കണം. ചെറുചൂടില്‍ 5 മിനിറ്റു നേരം ഇതു ചൂടാക്കണം. നാലഞ്ചു വെളുത്തുള്ളി അല്ലി ഇതിലേയ്‌ക്കിടുക. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ഈ വെളിച്ചെണ്ണ ചൂടാക്കണം. പിന്നീട് വെളുത്തുള്ളി നീക്കം ചെയ്‌ത് വെളിച്ചെണ്ണയെടുക്കുക.
ഒരു പിടി കറിവേപ്പില നേരത്തെ തന്നെ വെയിലില്‍ ഉണക്കിയ ശേഷം പൊടിച്ചെടുക്കണം. ഇതില്‍ നിന്നൊരു സ്‌പൂണ്‍ തയ്യാറാക്കി വച്ച വെളിച്ചെണ്ണയില്‍ ചേര്‍ത്തിളക്കുക. പിന്നീട് സവാള നീര് ഇതിലേയ്‌ക്കൊഴിച്ച് നല്ലപോലെ കലര്‍ത്തുക. ഇതിലേയ്‌ക്ക് നാലഞ്ചു തുള്ളി ചെറുനാരങ്ങാനീരൊഴിയ്‌ക്കണം.
മുടി നല്ലപോലെ ചീകി ജട കളയുക. ശിരോചര്‍മത്തില്‍ ഈ വെളിച്ചെണ്ണ ചെറുചൂടോടെ പുരട്ടി മസാജ് ചെയ്യാം. മുടിയുടെ അറ്റം വരെയും പുരട്ടാം. രാത്രി മുഴുവന്‍ ഈ വെളിച്ചെണ്ണ തലയിലിരിയ്‌ക്കുന്നതാണ് നല്ലത്. സവാളയിലെ സള്‍ഫര്‍ മുടി പൂര്‍ണമായും ആഗിരണം ചെയ്യാനാണിത്.
Post Your Comments