കാസർഗോഡ്: ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. റാലിയില്‍ മുഴക്കിയ മുദ്രാവാക്യം ആര്‍എസ്‌എസിനെതിരെ മാത്രമാണെന്നും, ഇതിനെ കുറിച്ചു സംഘടന അന്വേഷണം നടത്തി തിരുത്തലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആ കുട്ടി മുഴക്കിയ വിവാദപരമായ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ല. അതിലെ പരാമര്‍ശങ്ങള്‍ സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ മാത്രം തെറ്റിദ്ധാരണ പരത്തുന്നതാണ്. വളരെ ആഴത്തിലുള്ള തെറ്റിദ്ധാരണകള്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കും. ഇതിനെ കുറിച്ച് സംഘടന അന്വേഷണം നടത്തി തിരുത്തലുകള്‍ സ്വീകരിക്കും’, അഷ്‌റഫ് മൗലവി പറഞ്ഞു.
‘ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്‌എസിനെതിരെ പ്രഭാഷണം നടത്തുമ്പോള്‍, വിമര്‍ശിക്കുമ്പോള്‍, ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ അത് ഹൈന്ദവ വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല. അത് പൊതുബോധത്തിന് സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. ഇത്തരം സംഗതികളില്‍ അറിഞ്ഞോ അറിയാതെയോ ആഭ്യന്തര വകുപ്പ് സംഘ പരിവാറിനെ സഹായിക്കുകയാണ് ചെയ്യുന്നത്’, മൗലവി വിമർശിച്ചു.
Post Your Comments