ന്യൂഡൽഹി: റസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്നും നിർബന്ധപൂർവ്വം സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ.
സർവീസ് ചാർജ് നൽകണമോ വേണ്ടയോ എന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാർ, നിർബന്ധപൂർവ്വം സർവീസ് ചാർജ് ഈടാക്കാൻ റസ്റ്റോറന്റുകൾക്ക് അധികാരമില്ലെന്നും മുന്നറിയിപ്പു നൽകി. ഉപഭോക്തൃകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചത്.
മെനു കാർഡിൽ കാണിച്ചിരിക്കുന്ന വിലയും നികുതിയുമല്ലാതെ, മറ്റൊരു തുകയും ഉപഭോക്താവിൽ നിന്നും ഈടാക്കാൻ റസ്റ്റോറന്റുകൾക്ക് അധികാരമില്ല. ഇക്കാര്യം സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകൾ നീക്കാനായി ദേശീയ റസ്റ്റോറന്റ് അസോസിയേഷനുമായി ഒരു കൂടിക്കാഴ്ചയ്ക്കും ഉപഭോക്തൃകാര്യ വകുപ്പ് കളമൊരുക്കുന്നുണ്ട്.
Post Your Comments