Latest NewsKerala

‘നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, പറയാൻ കൊള്ളാത്ത പലതും ഉണ്ട്, ദിലീപ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്നറിയില്ല’

ഇടുക്കി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും എംഎം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നത്. ദിലീപ് നല്ല നടനായി ഉയർന്നു വന്നയാളാണ്. ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

ഈ കേസിൽ പുറത്തു പറയാൻ കൊള്ളാത്ത പല കാര്യങ്ങളും ഉണ്ടെന്നും എംഎം മണി പറഞ്ഞു. ‘ദിലീപ് ഒരു നല്ല നടനായി ഉയര്‍ന്നുവന്നയാളാണ്. ഇതിലൊക്കെ എങ്ങനെ പെട്ടുവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേസ് തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ ചെയ്ത് ശിക്ഷ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ കേസെടുക്കാനും അന്വേഷണം നടത്താനും, കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ്.’ എംഎം മണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button