തിരുവനന്തപുരം: ഇന്ധന വിലയുടെ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചപ്പോള്‍ അടിസ്ഥാനവിലയില്‍ 79 പൈസ കൂട്ടുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ലിറ്ററിന് എട്ടു രൂപ നികുതിയില്‍ കുറവു വരുത്തിയപ്പോള്‍ അടിസ്ഥാനവിലയില്‍ 79 പൈസയുടെ വര്‍ദ്ധന വരുത്തിയെന്നാണ് ധനമന്ത്രിയുടെ കണ്ടെത്തൽ.
‘കേന്ദ്ര നികുതിയില്‍ ലിറ്ററിന് എട്ടു രൂപ കുറച്ചപ്പോള്‍ സംസ്ഥാന നികുതിയില്‍ ആനുപാതികമായി 2.41 രൂപയുടെ കുറവാണ് ഉണ്ടാകുമായിരുന്നത്. ആകെ 10.41 രൂപയുടെ കുറവ്. എന്നാല്‍, യഥാര്‍ഥത്തില്‍ 9.40 രൂപയുടെ കുറവു മാത്രമാണ് കേരളത്തിലുണ്ടായത്. അടിസ്ഥാനവിലയില്‍ വര്‍ദ്ധന വരുത്തിയതിന്റെ ഫലമായാണ് ഒരു രൂപയുടെ വ്യത്യാസമുണ്ടായത്. ഡീസല്‍ വിലയില്‍ ആറു രൂപയുടെ നികുതി ഇളവും സംസ്ഥാന നികുതിയില്‍ ആനുപാതികമായുണ്ടായ 1.36 രൂപയുടെ കുറവും ലഭിച്ചു’, ധനമന്ത്രി വ്യക്തമാക്കി.
‘ഈ രീതിയില്‍ വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments