അബുദാബി: രാജ്യത്ത് പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കാൻ നിർദ്ദേശങ്ങളുമായി യുഎഇ. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു.
ഡ്രൈവർമാർക്കായുള്ള മാർഗനിർദ്ദേശങ്ങൾ:
* റോഡുകളിൽ പോകുന്നതിന് മുൻപ് വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
* റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. പാത മാറുമ്പോൾ വേഗത കുറയ്ക്കുക.
* മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക
* പൊടി കൂടുതലായാൽ വിൻഡോ ഗ്ലാസ് അടച്ച് എസി ഓണാക്കുക
അതേസമയം, യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതായും നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ അൽ ഹംറയിലും (അൽ ദഫ്‌റ), ഉമ്മുൽ ഷെയ്ഫ് ദ്വീപിലും ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞു. ഡാൽമ ദ്വീപിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞുവെന്നും കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Post Your Comments