Latest NewsNewsBeauty & StyleLife Style

മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി

 

 

മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി വളരെയേറെ ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും ഇരുമ്പുമാണ് ഇതിന് സഹായിക്കുന്നത്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തും. മുടിയുടെ പി.എച്ച് നില സന്തുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ തക്കാളിയ്ക്ക് കഴിയും.

തക്കാളിയിലെ ആന്റി ഓക്ഡന്റുകൾ വൃക്കയുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. വിറ്റാമിൻ കെ കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്ത് കൂട്ടുന്നതിനും സഹായിക്കുന്നു. നീർവീക്കത്തെ തുടർന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇൻഫ്ലമേറ്ററി ഏജന്റുകളായ ബയോ ഫ്ലേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായിക്കുന്നു. പ്രമേഹബാധിതർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും തക്കാളി ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button