Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി കോടതിയിൽ

 

 

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അന്തരിച്ച പി.ടി തോമസിന്റെ ബാങ്ക് വായ്പ, പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൊച്ചി കോർപറേഷനിലെ ഭൂനികുതി അടച്ചിട്ടില്ലെന്നുമാണ് ആരോപണം. ഭർത്താവിന്‍റെ ആസ്തികളും ബാധ്യതകളും മരണശേഷം ഭാര്യയ്ക്ക് വന്നുചേരുമെന്നാണ് സുപ്രീം കോടതി ഉത്തരവെന്നും, ഉമയുടെ പത്രികയിൽ ഇക്കാര്യംഉൾപ്പെടുത്താതിരുന്നത് ചട്ടലംഘനമാണെന്നുമാണ് ഹർജി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. ഇനി അഞ്ച് ദിവസം വിവിധ കൺവെൻഷനുകളിൽ പിണറായി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button