KeralaLatest News

‘ഈ മണ്ണില്‍ ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പർസെല്ലുകള്‍ വളരാന്‍ സമ്മതിക്കില്ല’: ജിജി നിക്‌സന്റെ പരാതിയിൽ കേസ്

കൊല്ലം: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ വിദ്വേഷജനകമായ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും സംഘടകർക്കെതിരെയും നിരവധി പരാതികൾ. സംഭവത്തിൽ ആന്റി ടെററിസം സൈബർ വിംഗിന്റെ ചീഫ് ജിജി നിക്‌സൺ കൊട്ടാരക്കരയിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി പരാതി ഫയലിൽ സ്വീകരിച്ചതായി ജിജി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജിജി നിക്സൻറെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ജില്ലാ പോലീസ് മേധാവിയുമായി ഞാന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ആലപ്പുഴയിലെ PFI സമ്മേളന റാലിയില്‍,കൊലവെറി ആസാദി മുദ്രാവാക്യം മുഴക്കിയ ബാലഭീകരനു് എതിരെയും, PFI നേതൃത്വത്തിനെതിരേയും, കൊലവിളി മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരേയും, കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും ,Anti Terrorism Cyber Wing ചീഫ് ആയ നിക്സന്‍ ജോണും, ജിജി നിക്സനും നല്‍കിയ പരാതി ,സൂപ്രണ്ടു് ഓഫ് പോലീസ് ഫയലില്‍ സ്വീകരിച്ചു്.

ഞങ്ങളൊടൊപ്പം ജയ കുമാര്‍ നെടുമ്പേറത്തു് , NDA ഘടക കക്ഷിയായ LJP (R ) സംസ്ഥാന വൈസ്പ്രഡിഡന്റും ഉണ്ടായിരുന്നു്.
കേസെടുത്തു് ,FIR ഇട്ടു് കോടതിയിലേക്കു് കേസ്സു് വരികയാണു് . ഈ പരാതിയില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവും എന്ന ജില്ലാ പോലീസ് മേധാവിയുടെ വാക്കിന്റെ ഉറപ്പില്‍ ആണു് ഞാന്‍ പോലീസിന്റെ ഓഫീസ് വിട്ടതു്.
പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘനകളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തൂത്തെറിയുക തന്നെ ചെയ്യും. ഈ മണ്ണില്‍ ISIS പോലുള്ള തീവ്രവാദസംഘനകളുടെ സ്ളീപ്പര്‍ സെല്ലുകള്‍ വളരാന്‍ Anti Terrorism Cyber Wing സമ്മതിക്കുകയില്ല.

■PFI /SDP ജിഹാദീ ബാലന്‍ അലപ്പുഴയില്‍ നടന്ന PFI സമ്മേളനറാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ആവിതു് ;
” അരിയും മലരും വാങ്ങിച്ചു്
വീട്ടില്‍ വാങ്ങി വച്ചോള്ളൂ
കുന്തിരിക്കം വാങ്ങിച്ചു്
വീട്ടില്‍ കാത്തു് വച്ചോളൂ..
വരുന്നുണ്ടെടാ വരുന്നുണ്ടെടാ
നിന്റെയൊക്കെ കാലന്മാര്‍ (2)
മര്യാദയ്ക്കു് ജീവിച്ചാല്‍
നമ്മുടെ നാട്ടില്‍ ജീവിക്കാം
മര്യാദയ്ക്കു് ജീവിച്ചില്ലേല്‍
നമ്മുക്കറിയാം പണിയറിയാം
മര്യാദയ്ക്കു് മര്യാദയ്ക്കു്
മര്യാദയ്ക്കു് ജീവിച്ചോ
ബാബറിയിലും വുസൂ ചെയ്യും
ഗ്യാന്‍വാപിയിലും വുസൂ ചെയ്യും
ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ
ഓര്‍ത്തുവച്ചോ സങ്കികളേ
സങ്കീ സങ്കീ നിന്നെക്കൊണ്ടേ
ഞങ്ങള്ങ്ങു് പോകോളൂ..”

ഈ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ PFI /SDPI തീവ്രവാദസംഘനകള്‍ക്കു് എതിരെയും, ഈ ബാലനെതിരേയും ATCW തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണു്.
ജയ് ഹിന്ദ്
Nixon John
Jiji Nixon
Anti Terrorism Cyber Wing

shortlink

Related Articles

Post Your Comments

Related Articles


Back to top button