ഗോവ: പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളിലേക്ക് നടന്നടുക്കുന്ന വിനോദ സഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും, അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇതുവരെ ഗോവയിലെ ബീച്ചുകളിലേക്കാണ് വിനോദസഞ്ചാരികള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നത്. ഇവരെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റ് വിഹിതം നല്‍കിയിട്ടുണ്ട്’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘അറുപത് വര്‍ഷമായി ഗോവയില്‍ നടക്കാത്ത വികസനങ്ങളാണ് 2012 മുതല്‍ 2022 വരെയുളള ബിജെപി ഭരണത്തിന് കീഴില്‍ നടപ്പാക്കിയതെന്ന് സാവന്ത് പറഞ്ഞു. വൈകാതെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായി ഗോവ മാറും. വിമോചനത്തിന് ശേഷം ഗോവ ഏകീകൃത സിവില്‍ കോഡ് പിന്തുടരുന്നുവെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments