Latest NewsCinemaNewsEntertainment

സുഹൃത്തെന്ന് ധൈര്യമായി പറയാൻ പറ്റുന്നയാളാണ് ഐശ്വര്യ റായ്: പ്രീതി സിന്റ

ബോളിവുഡിൽ ഒരു ഘട്ടത്തിൽ പരസ്പരം പിണങ്ങിയിരുന്ന താരങ്ങളായിരുന്നു പ്രീതി സിന്റയും കരീന കപൂറും. ഇരുവരും പരസ്പരം പരസ്യമായി തന്നെ രംഗത്തെത്തുക വരെയുണ്ടായിട്ടുണ്ട്. നേരത്തെ തങ്ങളുടെ പിണക്കത്തെക്കുറിച്ച് പ്രീതി മനസ് തുറന്നിരുന്നു. ഒപ്പം കരീന കപൂർ, റാണി മുഖർജി, ഐശ്വര്യ റായ് എന്നിവയെക്കുറിച്ച് പ്രീതി സിന്റ നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായിരുന്നു.

‘അവർക്ക് ഒരിക്കലും എന്റെ ആത്മാർത്ഥ സുഹൃത്താകാൻ കഴിയില്ല. പക്ഷെ അവർക്ക് സുഹൃത്താക്കളാകാം. കരീന വന്നപ്പോൾ എനിക്കവളോട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാനത് അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്കവളോട് പ്രശ്നങ്ങളൊന്നുമില്ല. കരീന, റാണി, ഐശ്വര്യ ഇവരിൽ എന്റെ പ്രിയപ്പെട്ടവൾ ഐശ്വര്യയാണ്. ഞങ്ങൾ ഒരുമിച്ചൊരു വേൾഡ് ടൂർ നടത്തിയിരുന്നു. അവൾക്കൊപ്പം വർക്ക് ചെയ്യുന്നത് ഞാൻ ആസ്വദിച്ചിരുന്നു’.

Read Also:- ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!

‘ഞങ്ങൾക്കിടയിൽ നല്ല ബന്ധമാണുള്ളത്. ഒരുപാട് കാലമായി അറിയാം. എന്റെ സിനിമ ജയിച്ചാലും പരാജയപ്പെട്ടാലും അതുപോലെ അവളുടെ സിനിമ ജയിച്ചാലും പരാജയപ്പെട്ടാലും ഒന്നും മാറില്ല. തങ്ങളുടെ സിനിമകൾ ഹിറ്റാകുമ്പോൾ ചിലർ അഹങ്കാരികളായി മാറും. സിനിമ പരാജയപ്പെട്ടാൽ നല്ല സ്നേഹമായിരിക്കും. പക്ഷെ ഐശ്വര്യ അങ്ങനെയല്ല. ആദ്യമായി കണ്ട അന്നത്തെ പോലെ തന്നെയുണ്ട് ഇപ്പോഴും’ പ്രീതി പറഞ്ഞു.

shortlink

Post Your Comments


Back to top button